"നന്ദി".....
ഔപചാരികതയുടെ മേലങ്കിയണിഞ്ഞ വാക്ക് ...
പത്തുമാസം ചുമന്ന ഗർഭപാത്രത്തിന്
നന്ദി പറയുന്ന വിദ്യാ സമ്പന്നർ !!!
അച്ഛനൊഴുക്കിയ വിയർപ്പിന്
നന്ദിപറയുന്ന സംസ്കാര സമ്പന്നർ !!!
പങ്കാളിയുടെ ചുംബനത്തിന്
നന്ദി പറയും സ്നേഹസമ്പന്നർ !!!
ചങ്ക് പറിച്ചു തരും സൗഹൃദത്തിന്
നന്ദി പറയുന്ന സുഹൃദ് സമ്പന്നർ !!!
കടമകൾ മറന്നു നാം തമ്മിൽ അന്യരായി -
നന്ദിയെന്ന വാക്കിലൊതുക്കുന്നുവെല്ലാം
അതെ, അപരിചിതരാണ് നാം ...
സ്വാർത്ഥമാം ഈ ലോകത്ത്
തനിച്ചു മതിയെന്ന് അഹങ്കരിക്കുന്നു നാം ...