ഒരു പെരുമഴക്കാലമായ് നിന്നിൽ പെയ്യ്തിറങ്ങാൻ
കൊതിച്ച നിമിഷങ്ങൾക്ക് നീർക്കുമിളയുടെ ആയുസ്സായിരുന്നു ....
ഒരു മഴത്തുള്ളിപോലെ നീയെന്റെ കൈക്കുമ്പിളിൽ നിന്നും
ഊർന്നു താഴെ വീണു ചിതറാൻ കൊതിച്ചു ...
നിന്റെ നെറ്റിയിലൂടെ ഒലിച്ചിറങ്ങി അധരത്തിലൊളിക്കാൻ
എന്റെ മോഹങ്ങളുടെ മഴതുള്ളി കൊതിച്ചതറിഞ്ഞില്ലെന്നുണ്ടോ നീ ??
ഇനിയും ഒരു മഴക്കായി കാത്തിരിക്കാതെ ഞാൻ
പെയ്തു തോർന്ന തുള്ളികൾക്കിടയിലൂടെ നടന്നകലട്ടെ .....