2018, ഫെബ്രുവരി 27, ചൊവ്വാഴ്ച


സ്വപ്നങ്ങളുടെ പുറമ്പോക്കിലെ
കുടിയേറ്റക്കാരി അല്ല നീ ...
ഇഷ്ടങ്ങളുടെ കോലോത്തെ
തമ്പുരാട്ടിയാണ് ...
എങ്ങോ മറന്നുവെച്ച
എന്റെ മുരളികയിലെ
സ്വരരാഗസുധയുടെ
തേനും വയമ്പും നീ
നുകർന്ന രാവിൽ
തണുപ്പിന്റെ പുതപ്പണിഞ്
എന്നിലെ ഞാനും നിന്നിലെ നീയും
ഒന്നായ മാത്രയിൽ
പ്രണയം പ്രളയമായി
കുത്തിയൊഴുകിയെത്തി ....


2018, ഫെബ്രുവരി 22, വ്യാഴാഴ്‌ച

കൈവിട്ടു കളയാൻ കാലം
പറയില്ലെന്ന് മനം പറഞ്ഞപ്പോൾ ...
ഏകാന്തതയിൽ എനിക്ക് കൂട്ടായി
നിന്റെ ഓർമകളെ നീ സമ്മാനിച്ചപ്പോൾ ...
എന്റെ സ്വപ്നങ്ങളുടെ ചിറകുകൾക്ക്
നീ വർണ തൂവലുകൾ തുന്നിതന്നപ്പോൾ ...
ഒരു മേഘത്തേരിലേറി എന്റെ മോഹത്തിന്റെ
മഞ്ഞിൻ പുതപ്പിനുള്ളിൽ നീ ശയിച്ചപ്പോൾ ...
നിന്റെ കണ്ണിൻ ആഴങ്ങളിൽ
ഞാൻ എന്നെ തേടിയപ്പോൾ ...
നിന്റെ നേർത്ത മർമ്മരം എന്റെ
എന്റെ അധരം ഏറ്റെടുത്തപ്പോൾ ...
നിന്നെ ഞാൻ എന്നിലെ എന്നേക്കാൾ
സ്നേഹിക്കയായിരുന്നു സഖീ ....

2018, ഫെബ്രുവരി 19, തിങ്കളാഴ്‌ച


നിന്റെ കനവിലെ രാജകുമാരനായി
പകൽക്കിനാവിൽ ഞാനുണ്ടോ ??
കവിൾത്തടം തുടുക്കാറുണ്ടോ ??
ഇടം കണ്ണ് തുടിക്കാറുണ്ടോ ??
ഇടനെഞ്ച് പിടക്കാറുണ്ടോ ??
കനവിൽ ഞാനണയും നേരം
നിശ്വാസം ഉയരാറുണ്ടോ ??

2018, ഫെബ്രുവരി 15, വ്യാഴാഴ്‌ച

 "ചങ്ങാതി കൂട്ടം മത്സരപോസ്റ്റ് "....
===========================================
പണമുള്ളവനത് ഉള്ളതിന്റെ ദാഷ്ട്യം
ഇല്ലാത്തവനോ വല്ലാത്ത ഖേദം ...
പണമുള്ളവന് ഉറക്കം കിട്ടുന്നില്ലപോലും
ഇല്ലാത്തവൻ സുന്ദരസ്വപ്നങ്ങൾ നെയ്തുറങ്ങുന്നു ...
പണത്തിനു മീതെ പറക്കാത്ത പരുന്തിന്റെ കൊട്ടാരത്തിൽ
സ്നേഹമുണ്ടോയെന്നൊന്നു എത്തിനോക്കണം ..
സമ്പത്തുകാലത്തു വെക്കും തൈകൾ
ആപത്തിൽ തുണയാകുമെന്നത് സത്യം തന്നെ ...
കൊട്ടാരത്തിലില്ലാത്ത സ്നേഹം
കുടിലിൽ കണ്ടെത്തുന്നു ...
അംബരചുംബിയാകും സൗധത്തിലുണ്ടോ
ഭൂമിയെ പുണരും കുടിലിലെ സ്നേഹം ??
ഇവിടെ ഓർക്കണം നാം പൂന്താന വരികൾ
"മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ്..."
നന്ദിയും കടപ്പാടും മനസ്സിൽവേണമെന്നും
എങ്കിലേ സഹജീവികളോട് കരുണ വരൂ ...
ജീവിതത്തിൽ നാം കടംകൊണ്ട പാഠങ്ങളത്രയും
ആപത്തിൽ തുണയായ കൈകളെ മറക്കരുതെന്ന് ...
ജീവിച്ചിരിക്കുമ്പോൾ നമുക്കെല്ലാം ചെയ്യാവുന്നത്
പരസ്പരം സ്നേഹിച്ചു കഴിയുമെന്നത് മാത്രം ...
സ്‌നേഹമീ ഭൂവിലകിലാസ്സാരമെന്നതിൽ
തർക്കമില്ലേതുമേയെന്നറിയുക നാം ...
ധനികനും യാചകനും പണ്ഡിതനും പാമരനും
ഒടുവിൽ ശയിക്കുന്നു ആറടി മണ്ണിൽ ...
വരുന്നതും വെറും കയ്യാൽ ... മടക്കവും വെറും കയ്യാൽ ..
സമ്പാദ്യമായി നാം ജീവിക്കും നാൾ ചെയ്യുന്ന
നന്മകൾ മാത്രമെന്നറിയുക നാം  ...
 ---സുധി ഇരുവള്ളൂർ ---









അറിവിന്റെ ആദ്യാക്ഷരം പകർന്ന
ആ വരാന്തയിലൂടെ ഒന്ന് നടക്കണം
അന്ന് കിട്ടിയ ചൂരൽ കഷായം
ഇന്ന് ഓർമകളിൽ മധുരിക്കുന്നു ...
ചരൽ മൈതാനത്ത്‌ അന്ന് വീണുരഞ്ഞ
കാൽമുട്ട് അറിയാതെ ഞാനൊന്ന് തടവി ...
അറിവില്ലാ പ്രായത്തിലെ ആദ്യാനുരാഗം
ഓർക്കും തോറും ചിരി പടർത്തുന്നു ...
ഊതിക്കുടിച്ച ഉച്ചക്കഞ്ഞിയുടെ സ്വാദ്
ഓർമയുടെ വയറ് നിറക്കുന്നു ..
എന്റെ വിദ്യാലയം...
എന്നുമെന്റെ ജീവാലയം ....


2018, ഫെബ്രുവരി 14, ബുധനാഴ്‌ച





ഹൃദയത്തിന്റെ താളിലെന്നോ 
മാനം കാട്ടാതെ വെച്ച് മറന്ന
മയിൽ‌പ്പീലി തുണ്ടിൽ
പ്രണയത്തിന്റെ തുടിപ്പ് ...
ഒരു കുഞ്ഞു പൂവിൻ
മൃദുലമാം ഇതളോ
ചെറുമഞ്ഞു കണികയുടെ കുളിരോ ...
മുല്ലമൊട്ടു വിരിയും നിൻ ചിരിയിൽ
അറിയാതെ ഞാൻ .........













2018, ഫെബ്രുവരി 8, വ്യാഴാഴ്‌ച


കണ്ടതിൽ കൂടുതൽ കാണാനിരിക്കുന്നു
കേട്ടതിൽ കൂടുതൽ കേൾക്കാനിരിക്കുന്നു
അറിഞ്ഞതിൽ കൂടുതൽ അറിയാനിരിക്കുന്നു
വായിച്ചതിൽ കൂടുതൽ വായിക്കാനിരിക്കുന്നു
എഴുതിയതിൽ കൂടുതൽ എഴുതാനിരിക്കുന്നു ...
അറിയുക ...
ഈ പ്രപഞ്ചത്തിൽ നാമെന്നും ശിശുക്കൾ ....

2018, ഫെബ്രുവരി 7, ബുധനാഴ്‌ച


അലസമലസമായി പാറും
അനുസരണയില്ലാ മുടിയിഴ
ഞാൻ മെല്ലെ മാടിയൊതുക്കി
ആ നെറ്റിയിൽ ഞാൻ ചാർത്താം
ഈ വരപ്രസാദം സഖീ  ...
ആ ഭാരിച്ച കൂന്തലിൽ
തിരുകിടാം പുഷ്പങ്ങളും ...


2018, ഫെബ്രുവരി 2, വെള്ളിയാഴ്‌ച




വൈകിയെത്തിയ വസന്തത്തിൽ
വിരിയും പൂവിന്
മണവും ഗുണവും കൂടും ...
അല്ലിവിടർത്തി നുകർന്ന
മധുവിന് മധുരവും കൂടും  ...
ഈ വസന്തത്തെ ഇനി
ഞാൻ തടവിലാക്കുന്നു ...
എന്റെ കരങ്ങളുടെ
തടവറയിൽ....
ഇനി ഒരു ശിശിരത്തിൽ
ഇലകൊഴിയാതിരിക്കാനായി ...