2014, ജൂലൈ 21, തിങ്കളാഴ്‌ച


വിരിഞ്ഞു നില്ക്കും ആ സുന്ദര പുഷ്പത്തെ
കണ്ടു  ശലഭങ്ങൾ ഒത്തിരികൊതിച്ചിരുന്നു...
അന്നൊരു വസന്തത്തിൻ പുലരിയിൽ
ഒരു ശലഭമായ് ഞാൻ ആ മധു നുകരാൻ അടുത്തു ..
ഇന്നത്തെ മഴയിലും കൊഴിയാത്ത ആ പൂവിനെ
കൊതിയോടെ ഞാൻ ദൂരെ നോക്കിയിട്ടും...
മൌനത്തിൻ കൂർത്ത മുള്ളിനാൽ കുത്തി
എന്റെ ഹൃദയത്തെ മുറിവേല്പ്പിച്ചു രസിക്കുന്നൂ...
മറ്റേതോ കരി വണ്ടിനെ കത്തിട്ടോ
പൂവേ നീ ഇന്ന് അകലുന്നത് എന്നിൽ നിന്നും???

2014, ജൂലൈ 18, വെള്ളിയാഴ്‌ച

 ഒരിക്കൽ നീ എന്റെ നെറ്റിയിൽ ചർതുമെന്നു കരുതി 
ഞാൻ കാത്തു വെച്ച ഇല ചാർത് ഇന്ന് വാടിടുന്നു ....
രാത്റി മഴയെ കൊതിച്ചു രാവ് വെളുക്കുവോളം കാത്തതും ...
പകൽ കിനാവിനെ തഴുകാൻ കൊതിച്ചു രാവ് അണഞതും ...
തീരാ മോഹത്തിൻ ചിറകിലേറി നിൻ ചാരെ വന്നതും.....
നെഞ്ചിൽ ഒളിചോരാ സ്നേഹം കണ്ടില്ലെന്നു നീ നടിച്ചാലും 
കാലം തെളിയിക്കും നമുക്കിടയിൽ ഉള്ളതെന്തെന്നു....

2014, ജൂലൈ 16, ബുധനാഴ്‌ച


എന്റെ സ്വപങ്ങളുടെ രാവിനും പകലിനും ഇടയിൽ ഇനി ഒരു സന്ദ്യ വരില്ലെന്ന്
അറിയുന്നു... ഹൃദയത്തിന്റെ കോണിൽ ഒളിച്ചു വെച്ച ആ സിന്ദൂര ചെപ്പ് ആരോ
തട്ടിയെടുത്ത പോലെ....ഇനി ഞാൻ മടങ്ങുന്നു......ഒന്നും നേടാത്ത പോരാളിയായി....
നിരാശയുടെ ചുമട് തലയിലേറ്റി.....