2020, ഫെബ്രുവരി 13, വ്യാഴാഴ്‌ച


മഞ്ചാടിമണികൾ മഴയായ് പെയ്യും
ഇടവഴികളിന്നെവിടെ ???
കൂരിരുട്ടിന്റെ ഭയക്കാതെ കൂടെവരും
മിന്നാമിനുങ്ങിന്നെവിടെ ???
പച്ചോലത്തുമ്പിലാടും
തത്തമ്മപ്പെണ്ണിന്നെവിടെ ???
 മരമെവിടെ മലയെവിടെ
 വയലെവിടെ പുഴയെവിടെ ???
മണ്ണപ്പം ചുടും ബാല്യവും
കണ്ണാരം പൊത്തും കൂട്ടുമിന്നെവിടെ ??
അറിയേണം നാം നമ്മെ
നമുക്കുചുറ്റുമുള്ള നമ്മളാം നമ്മെ ...

--സുധി ഇരുവള്ളൂർ--

കനവുകൾ മൂടിയ ഒറ്റയടിപ്പാതയിലൂടെ
നടന്നു നീങ്ങുന്ന ഒറ്റപ്പെട്ട സഞ്ചാരി ഞാൻ
നിന്നിലേക്കുള്ള ദൂരത്തിനിടയിലെ
കല്ലുംമുള്ളും അമൃതുപോൽ മധുരം ...
ഇരുളുവീഴുന്ന വഴിത്താരയിലും
അകതാരിലെ നീയെന്ന വെളിച്ചം തുണ ...
രാവിലലിയാൻ കൊതിക്കും പകൽപോലെ,
കരയെ പുണരാനിരമ്പും തിര പോലെ
നിന്നിലേക്കുള്ള യാത്രയിലാണ് ഞാനെന്നും ...
--സുധി ഇരുവള്ളൂർ--


മൗനവും മനോഹരമായ ലിഖിതങ്ങളാവും...
ഇന്ദ്രിയങ്ങൾ തമ്മിൽ സംസാരിച്ചു തുടങ്ങും...
മൊഴിയെക്കാൾ മനോഹരമായി മിഴികൾ കഥപറയും ...
കൈകളേക്കാൾ നന്നായി മനസ്സ് കവിത രചിക്കും ....
പ്രണയത്തിന്റെ മാസ്മരഭാവത്തിൽ
ഭാഷക്കപ്പുറം ഹൃദയങ്ങൾ തമ്മിൽ
അതീന്ദ്രിയമാം അദൃശ്യ ചങ്ങലകളാൽ ബന്ധനസ്ഥരാവും ...

2020, ഫെബ്രുവരി 11, ചൊവ്വാഴ്ച


എന്നെയറിയാൻ 
എന്നിലേക്കടുക്കുക...
മറ്റു ചുണ്ടുകളിൽ നിന്നെന്നെ
ശ്രവിക്കാതിരിക്കുക... 
ഞാനെന്ന നിസ്സാരതയെ
പഠിക്കാൻ ശ്രമിക്കുക...
എന്നിൽ കണ്ടെത്തുന്ന-
ദുഷ്ടതയെ ഇല്ലാതാക്കുക ..
എന്നിലെന്തെങ്കിലും നന്മകണ്ടാൽ-
പകർത്താൻ ശ്രമിക്കുക ...
--സുധി ഇരുവള്ളൂർ--