ചില ഇഷ്ടങ്ങൾ ഞാൻ
സൂക്ഷിച്ചു വെച്ചതെന്റെ
ഹൃദയത്തിനുള്ളിലാണ് ...
മിഴിയുടെ ആഴങ്ങളിൽ
നോക്കി നീ മൊഴിഞ്ഞ
വാക്കുകൾക്കൊപ്പം...
ഒരു നിശ്വാസത്തിൻ
അകലത്തിൽ നിന്നെ നഷ്ടപ്പെട്ട
നിമിഷത്തെയോർത്ത്
വിലപിക്കവേ
നീ പകർന്നുതന്ന
ഇത്തിരി നിമിഷത്തിൻ
മാധുര്യത്തെ ഇനിഞാനൊന്നു
തഴുകി തലോടിക്കോട്ടെ ...