2018, മേയ് 25, വെള്ളിയാഴ്‌ച


നിന്റെ പരിഭവത്തോളം സൗന്ദര്യം
പ്രകൃതിയിൽ മറ്റെന്തിനുണ്ട് പെണ്ണേ ..?
നിന്റെ കുസൃതിയോളം കുളിര്
ഹിമകണത്തിനും ഇല്ല പെണ്ണേ ...
നിന്റെ സ്നേഹത്തോളം സുഖം
പാരിൽ മറ്റൊന്നിനില്ല പെണ്ണേ ...
പുഞ്ചിരിയെ പരിഭവത്താൽ മറച്ചും 
പിണക്കത്തിൽ ഇണക്കത്തിനെ ഒളിച്ചും
സ്നേഹത്താൽ സമ്പന്നമായ നാലാം വർഷം ...
സർവ്വേശ്വരാ ഈ സൗഭാഗ്യ വരദാനത്തിന്
പകരം ഞാനെന്തു നൽകേണ്ടൂ ???








2018, മേയ് 22, ചൊവ്വാഴ്ച


മൂടിക്കെട്ടിയ മാനത്ത്‌ മാരിവിൽ
ഊഞ്ഞാൽ കെട്ടി ...
മഴകാത്ത വേഴാമ്പൽ ഇനിയൊന്ന്
ആശ്വസിച്ചോട്ടെ ...
ഒരു പക്ഷെ ആ ഒരു മഴക്കാലം
നീ മറന്നിരിക്കാം ...
എങ്കിലും ആ വിരൽത്തുമ്പും പിടിച്ചു
നാം നടന്ന പാതയോരങ്ങൾ ...
ഇനിയും മഴനനയാൻ കൊതിച്ചു ചുമ്മാ-
ഇവിടെ ഇങ്ങനെ ഞാൻ  ....




2018, മേയ് 21, തിങ്കളാഴ്‌ച


നാംകണ്ട കനവിലത്രയും
നീയെന്നിൽ വിസ്മയമായിരുന്നു ...
നീയെന്നിൽ നിന്നകന്ന മാത്രയിൽ
നമ്മളൊന്നായ് കണ്ട കനവെന്തേ
നീ കവർന്നെടുത്തില്ല ??
നിന്റെ ഓർമകളെ തഴുകും തോറും
ഹൃദയം തരളിതമാവുന്നു ഇന്നും ...
കാത്തുവെച്ച സ്വപ്നങ്ങളിൽ
നിറം ചാർത്തി നീ മാഞ്ഞപ്പോൾ
ഇനിയെന്റെ കനവുകളെ ഞാൻ
കാരിരുമ്പിൽ ചങ്ങലയാൽ ബന്ധിച്ചിടട്ടെ ...