ഒരു രാജ്യം മുഴുവൻ ഒരാളുടെ നിസ്സഹായാവസ്ഥക്ക് സാക്ഷി ആയി... അദ്ദേഹത്തിന്റെ ആവശ്യം മറ്റുള്ളവർക്ക് അനാവശ്യമായതാകാം കാരണം... സ്വാർത്ഥതയുടെ വികൃത മുഖത്തിന് ഇന്ന് മരിച്ചു ജീവിക്കുന്ന ദൃക്‌സാക്ഷികളായി അയാളും മകളും...സോഷ്യൽ മീഡിയ ഏറ്റെടുത്തു ഒരു രാജ്യത്തിന്റെ തന്നെ വികാരമായി ഇതിനെചൊല്ലി പ്രതികരിച്ചു...നാളെ നമ്മളിൽ ഒരാൾക്ക് ഈ ഒരു ഗതികേട് ഉണ്ടാവരുത് എന്ന് ഞാൻ ഉൾപ്പെടെ എല്ലാവരും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... ഇനി ഒന്ന് ചോദിച്ചോട്ടെ...ഈ ഒരു സംഭവം ഏറ്റവും ആദ്യം ശ്രദ്ദിച്ച വ്യക്തിയായ ഈ ഫോട്ടോസ് എടുത്ത ഫോട്ടോഗ്രാഫർ ഒരു നല്ല വ്യക്തിത്വത്തിന് ഉടമ ആയിരുന്നെങ്കിൽ അയാൾക്ക് അദ്ദേഹത്തെ സഹായിക്കാൻ പറ്റില്ലായിരുന്നോ ???... പകരം അയാൾ ഒരു നിസ്സഹായന്റെ കണ്ണീരിനെ ഒപ്പിയെടുത്താത്തത് അയാളുടെ ക്യാമറ കൊണ്ട് വിവിധ ആംഗിളിൽ ക്ളിക്ക് ചെയ്തു കൊണ്ടായിരുന്നു... മനുഷ്യന്റെ ഇന്നത്തെ സ്വാർത്ഥത ലോകത്തിനു മുന്നിൽ കാണിക്കാൻ അയാളുടെ ചെയ്തിയെ എന്ത് പേരിട്ടു വിളിക്കും?? സ്വാർത്ഥത എന്നോ അതിലും വലിയ എന്തെങ്കിലുമോ?? ഈ സ്വാർത്ഥതയെ അംഗീകരിക്കണോ അതോ...??
2016, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

2016, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച
നേരിന്റെ പകലുകൾ എരിഞ്ഞടങ്ങിയിരിക്കുന്നു...
രാവിന്റെ വികൃതികൾ ഇരുട്ടിനെ മൂടുപടമായി അണിഞ്ഞു..
പേമാരിയിലും തളരാതെ കാപട്യത്തിന്റെ കരാള ഹസ്തങ്ങൾ...
ദൂരെ കാലൻ കോഴി കൂവി തളരുന്നു..
ഉദിക്കണമല്ലോ എന്നോർത്ത് വൈകി വരുന്ന വിഷാദ തിങ്കൾ...
ഒരു ദിനം പുലരിയും കിളികളും നിശബ്ദമാകും...
അന്ന് ഇരുളിന്റെ ജാര സന്തതികൾ ഭൂമി വാഴും...
2016, ഓഗസ്റ്റ് 23, ചൊവ്വാഴ്ച
ഭഗവാൻ കൃഷ്ണന്റെ മേലുള്ള
ചിലരുടെ കുത്തക മിഥ്യാ ധാരണ
ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു...
മറ്റു ചിലർ പതിവില്ലാത്ത ഭക്തിയോടെ
കൃഷ്ണ നാമം ചൊല്ലുന്നു...
എല്ലാം കണ്ടിട്ടും ഭഗവാൻറെ ചുണ്ടിൽ
സമാധാനത്തിന്റെ പുഞ്ചിരി മാത്റം ...
ആഘോഷങ്ങൾ ആര് നടത്തിയാലും
അത് നന്മക്കുള്ളതാവട്ടെ...
കണ്ണാ സർവ്വതും നീ കാത്തോളണമേ....
ഏവർക്കും വർഗീയ ചിന്ത കലരാത്ത ...
മത്സര ബോധമില്ലാത്ത...
ശ്രീ കൃഷ്ണ ജയന്തി ആശംസകൾ ...
ചിലരുടെ കുത്തക മിഥ്യാ ധാരണ
ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു...
മറ്റു ചിലർ പതിവില്ലാത്ത ഭക്തിയോടെ
കൃഷ്ണ നാമം ചൊല്ലുന്നു...
എല്ലാം കണ്ടിട്ടും ഭഗവാൻറെ ചുണ്ടിൽ
സമാധാനത്തിന്റെ പുഞ്ചിരി മാത്റം ...
ആഘോഷങ്ങൾ ആര് നടത്തിയാലും
അത് നന്മക്കുള്ളതാവട്ടെ...
കണ്ണാ സർവ്വതും നീ കാത്തോളണമേ....
ഏവർക്കും വർഗീയ ചിന്ത കലരാത്ത ...
മത്സര ബോധമില്ലാത്ത...
ശ്രീ കൃഷ്ണ ജയന്തി ആശംസകൾ ...
2016, ഓഗസ്റ്റ് 20, ശനിയാഴ്‌ച
നീ കടമായി തന്ന സുന്ദര സ്വപ്‌നങ്ങൾ
ഇന്ന് എൻറെ ഹൃദയത്തെ പണയത്തിലാക്കി...
സ്നേഹം എത്തിപ്പിടിക്കാൻ മടിച്ച ഹൃദയം
ഇന്ന് നിന്റെ സ്നേഹത്തിനായി ഉഴലുന്നു...
നിലാവ് ഉറങ്ങുന്ന തണുത്ത രാത്രികൾ
വിരാമമില്ലാത്തെ പിറക്കുന്ന പോലെ...
മാനത്തെ സിന്ദൂര രേഖയിൽ ചാർത്താനായി
ഒരു നുള്ളു കുംകുമം ഒരുക്കി പ്രകൃതി കാത്തിരുന്നു ..
സന്ധ്യയുടെ ചുണ്ടിൽ മുത്തി ചുവപ്പിക്കാൻ
ഇനി ഒരു ഉദയം കാത്തു സൂര്യൻ ഇന്ന്
അസ്തമയത്തിനു കീഴടങ്ങുന്നു....
2016, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച
2016, ഓഗസ്റ്റ് 13, ശനിയാഴ്‌ച
2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച
മനസ്സും ശരീരവും ഈറനണിഞ്ഞ പുലരിയിൽ
ഒറ്റ തോർത്തുടുത്തു കാൽമുട്ടിൽ ഇരുന്ന്
പിതൃ തർപ്പണത്തിന് മൂന്ന് ഉരുള വെച്ച്
പൂവും നീരും കൊടുത്തു ഞാൻ നമിച്ചു നിന്നു ....
മേലേക്ക് നോക്കി നനഞ്ഞ കൈ കൊട്ടി വിളിച്ചപ്പോൾ
പറന്നു വന്ന കാക്ക എന്നെ നോക്കി പുഞ്ചിരിച്ച പോലെ ...
എന്റെ എക്കാലത്തെയും വലിയ നഷ്ട്ടം...
എന്റെ നേട്ടങ്ങളും കോട്ടങ്ങളും നേരിട്ടുകാണാൻ
ഇന്ന് എന്നോടൊപ്പം ഇല്ലെന്ന യാഥാർഥ്യം
മിഴികളെ മങ്ങലേൽപ്പിക്കുന്നു....
### LoVe U aChaAa...

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)