തലനാരിഴക്ക് എന്നിൽ
നിന്നും നീ അകന്നു...
നിന്നെ പ്രാപിക്കാൻ
മനസ്സിൽ ഞാൻ തയ്യാറെടുത്തിരുന്നു ...
ഇന്ന് നിന്നെ അകലെ കാണുമ്പോൾ
ആശ്വാസത്തിന്റെ ചെറിയൊരു
നിശ്വാസം എന്നിൽ ബാക്കി...
നന്ദി കാലമേ നീ എന്നിൽ നിന്നും
ആ കുരുക്കിട്ട കയർ ദൂരെ എറിഞ്ഞതിന്...
2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച
മങ്ങിയ കാഴ്ചകളുടെ ലോകം...
പെയ്യാൻ മറന്ന ഇടവപാതി
മൂടൽ തീർത്ത ആകാശത്ത്
തെളിയാൻ മടിച്ച മഴവില്ല് ..
വയൽ വരമ്പിൽ പാടാൻ
മറന്ന ചീവീടുകൾ...
സന്ധ്യാ ദീപത്തിൻ മിഴിയിൽ
പോലും നിരാശയുടെ മങ്ങൽ ...
ഇനി ഈ വിജനമാം പൊയ്കയിൽ
ഞാൻ എന്റെ കളി വഞ്ചി
ദിക്കറിയാതെ തനിച്ചു തുഴയട്ടെ....
2015, ഒക്‌ടോബർ 7, ബുധനാഴ്‌ച
ആരും ആർക്കും പകരമാകാത്ത
ഈ ഭുമിയിൽ തളിരിടും ഇല പോലും
ശിഖരത്തിന് സ്വന്തമല്ലന്നറിയുന്നു ...
സന്ധ്യക്ക് പകരമാകാൻ രാവിനും
നിലാവിന് പകരമാകാൻ വെയിലിനും
വെളിച്ചത്തിന് പകരമാകാൻ ഇരുട്ടിനും
കുളിരിനു പകരമാകാൻ ചൂടിനും
പറ്റാത്തതല്ലോ ഈ പ്രകൃതിയെ
സുന്ദരമാക്കുന്നത്.....
2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച
സ്വപ്നങ്ങളുടെ ചിറക്
കരിഞ്ഞു വീഴുന്നു...
നിന്റെ മൗനം കനത്തു
പെയ്യനായി നിൽക്കുമ്പൊൽ
മിഴിയിൽ തിളങ്ങിയ മുത്തിന്റെ
ചലനം പുറംകൈയ്യാൽ ഒപ്പവെ
ആയുസ്സെതത്തെ പൊലിഞ്ഞ
എന്റെ നിറമൂറിയ ചിന്തകളേ ...
നിങ്ങളുടെ ചിതയിൽ തിളങ്ങുന്ന
ആ പുക വമിക്കും കനൽ കൊള്ളിയിൽ
എന്റെ ഓർമകളാം ഉറുമ്പുകൾ
വെന്ത് പുകയുന്നു....