സന്ധ്യയിൽ ലയിക്കാൻ
ഞാൻ കൊതിക്കും തോറും
പുഞ്ചിരി തൂകി നീ
മെല്ലെ അകലുന്നു...
സന്ധ്യയുടെ നെറ്റിയിലെ
സിന്ദൂര പൊട്ടിൻമേൽ
ചുണ്ടൊന്നു ചേർത്ത്
മയങ്ങേണം പുലരും വരെ....
2015, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച
പകരം വെക്കാനില്ലാത്ത
സ്നേഹമെന്ന് ഞാൻ നിനചെങ്കിലും
നിറകണ്ണാൽ നീങ്ങിയ നീ
തിരിഞ്ഞൊന്നു നോക്കിയില്ലാ....
ഹൃദയത്തിൽ പെയ്ത മഴ തോരും മുൻപേ
എനിക്ക് പകരക്കാരനെ നീ കണ്ടെത്തിയിരുന്നു....
2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച
ഒരു പൂ വിളിയുടെ ഓർമ്മകൾ
മനസ്സിൽ നല്ല നാളുകളുടെ
നഷ്ട ബോധം ഉണർത്തുന്നു....
അന്ന് തുമ്പ പൂ നുള്ളിയപ്പോൾ
കൈയിൽ കട്ടുറുമ്പ് കടിച്ച നോവ്
ഇന്ന് മധുരമുള്ള ഓർമയായ് ....
2015, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച
തുമ്പ പൂവിന്റെ കണ്ണിലെ നാണവും
തെച്ചി പൂവിൻ കവിളിലെ ചുവപ്പും
മുക്കുറ്റി പെണ്ണിന്റെ മൂക്കുത്തി പൊന്നും
തൊട്ടാൽ ഉറങ്ങും തൊട്ടാവാടിയുടെ കള്ളവും...
കാണാമറയത് അകന്ന ഓണകാഴ്ചകൾ ഇല്ലാതെ
വീണ്ടും അത്തപൂക്കളം വിപണിയിൽ നിന്നും
മുറ്റത്തേക്ക്....
2015, ഓഗസ്റ്റ് 16, ഞായറാഴ്‌ച
കള ഇല്ലാ വിള വേണം ..
കളവില്ലാ മനവും ...
കതിർ തിന്നാൻ കിളി വേണം
പറയെല്ലാം നിറയേണം
ചിരി തൂകും ചിങ്ങമായി...
ഇന്ന് സ്വാതന്ത്ര്യ ദിനമെന്നു
പറയുന്നു ഇവർ ...
സ്വാതന്ത്ര്യമെന്തെന്നു ഞാൻ
തിരഞ്ഞു....
സ്വർണം പൂശിയ ഈ കൂട്ടിൽ നിന്നും
ഒരു ക്വിറ്റ് ഇൻഡ്യ നയിക്കാൻ
മനം തുടിച്ചു...
കതിരുകൾ കൊത്തെണ്ട ചുണ്ടിൽ ഇന്ന്
ജയിൽ വാസത്തിന്റെ വിലാപം മാത്രം ..
സത്യത്തിൽ നമ്മൾ സ്വതന്ത്റരോ കൂട്ടരേ???
2015, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച
നാക്കില തുമ്പിൽ എള്ളോരുക്കി
കറുകപുൽ മോതിരം വിരലിൽ അണിഞ്ഞു
നിറകിണ്ടി അരികിലായി ചേർത്ത് വെച്ച്
ഈറനുടുത്ത് പിതൃതർപ്പണത്തിൻ
ഉരുളക്ക് പൂവും നീരുമേകി ...
ഈറൻ കൈ കൊട്ടി മാനം നോക്കവേ
ബാലികാക്കയായി വന്ന് ......
2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച
എന്നിൽ വിരിയാൻ നീ കൊതിചിരുന്നുവോ??
പരിമളം വിടര്തിയ അനുഭൂതി മായും മുൻപേ....
നടന്നു നീങ്ങിയ നിൻ കാൽപാടുകൾ
ഞാൻ തേടിയില്ലെങ്കിലും
നീ എന്നിൽ ബാക്കി വെച്ച പ്രണയം
ഇന്നും ഒരു വാടാമലരായി ഞാൻ കാത്തു വെക്കുന്നു...
ഇനി വിരിയില്ലെന്നു അറിഞ്ഞിട്ടും...
വിരഹത്തിൻ ശിശിരമേ...എന്റെ ഓർമയുടെ
തളിരിലകൾ നീ നുള്ളിയെടുക്കല്ലേ......
2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച
ഒരു മലരായി നീ എന്നിൽ നിറയും നേരം...
ഒരു കുളിരായ് നീ എന്നിൽ പടരും പുലരിയിൽ...
അറിയുന്നു ഞാൻ സഖീ.... എൻ ഹൃദയതാളം
ഇന്നു നീയെന്ന് ............
ഒരു നാളും എഴുതി തീരാത്ത മഹാകാവ്യമായ ജീവിതത്തിൽ
സ്നേഹത്തിന്റെ അദ്ധ്യായം എഴുതാൻ മറക്കല്ലേ...
ജീവിത പര്യവസാനിയിൽ ഒരു സുകൃതമായി എന്നും
നമുക്കൊപ്പം സ്നേഹത്തിൻ അതീന്ത്രിയമാം സ്പർശം
ഉണ്ടെങ്കിൽ....
2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച
മാനത്തെ അമ്പിളി തെളിയാത്ത ദിനമൊന്നിൽ
മാറത്തെ മായാത്ത മറുകിൽ ചേർത്ത് നീ
മാമൂട്ടി വായിലായി തന്നൊരാ ഉരുളയുടെ
മാധുര്യമിന്നും കാക്കുന്നു ഞാനുള്ളിൽ ....
ഇനിയും ഉരുളകൽ വേണമെന്റെ വയർ നിറയെ
കാണട്ടെ ഇനിയും നിൻ കൈ പുണ്യ പാടവം.....
2015, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച
കയ്യെത്തും ദൂരെ ഒരു പനിനീർ
പൂ പോലെ നീയെന്നെ
ഒളിഞ്ഞു നോക്കിയിരിപ്പുണ്ടെന്നു
ഞാൻ അറിയുന്നു...
ഇന്ന് യാഥാർത്യതിന്റെ അതിർ വരമ്പുകൾ
നമുക്കിടയിൽ മൂടൽ മഞ്ഞിന്റെ
ഒരു കനത്ത മറവ് സൃഷ്ടിച്ചിരിക്കുന്നു...
2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച
എഴുത്തിനെ സ്നേഹിക്കാൻ തുടങ്ങുമ്പോൾ
തൂലിക തുമ്പ് ചലിക്കാൻ മടിക്കുന്നു....
നിറം വറ്റിയ മഷി കുപ്പിയെ നിറക്കാൻ
പാടുപെടുന്ന പുലരിയിൽ പോലും
അന്ധകാരത്തിൻ അതിർവരമ്പുകളില്ലാ വിജനത ...
ആയുസ്സെതത്തെ മരിക്കുന്ന ചിന്തകളേ ...
നിങ്ങൾക്കിനി പുനർജന്മമുണ്ടോ ???
മുകളിലായി മാനവും മുകിലും മാത്രം...
താഴെ ആറടി മണ്ണ് എന്നെ കാത്തിരിപ്പായി...
ജാതക ദോഷമെന്ന് നാട്ടാർ പറഞ്ഞാലും
പോകേണ്ട നേരം പോയല്ലേ പറ്റൂ ....
വിളിപ്പാടകലെ നീ കാതിരിപ്പുണ്ടെന്നാലും
വിളിയൊച്ച കേൾക്കാൻ ഞാൻ മടിക്കുന്നു...
കണ്ണ് നീ അടക്കുമെന്ന പേടിയാലാകാം
കണ്ണട വെച്ചു ഞാൻ കിടന്നിടാം വ്യഥാ.....
കണ്ണടച്ചു ഞാൻ ഇരുട്ടിനെ സ്നേഹിക്കാം....
2015, ഓഗസ്റ്റ് 5, ബുധനാഴ്‌ച
നിശാഗന്ധികൾ പൂക്കുന്ന ഈ
നിലാവിന്റെ മാറിലൂടെ
നിരാശയോടെ ഞാനിന്നു അലയുന്നത്
നിന്നെ കുറിച്ചുള്ള ഒർമയാൽ മാത്രമെന്ന്
നീയിന്നറിയുന്നോ സഖീ.....
2015, ഓഗസ്റ്റ് 4, ചൊവ്വാഴ്ച
ആയിരം തുമ്പ പൂ പൂത്തു നിന്നാലും
നിന്റെ ചിരിയിൽ തെളിയുന്നോരാ
മുല്ലപൂ പല്ലല്ലോ സുന്ദരം....
ആയിരം തമ്പുരു ശ്രുതി മീട്ടിയെന്നാലും
നിൻ മൊഴിയിൽ നിറയുന്ന
നാണത്തിൻ ഈണമല്ലോ മനോഹരം...
ആയിരം തിരികൾ കത്തി നിന്നാലും
നിൻ മിഴിയിൽതെളിയും
സ്നേഹത്തിൻ നാളമല്ലോ പ്രഭാപൂരം....
2015, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച
പതറാത്ത കാൽവെപ്പുമായാണ്
എന്റെ ഹൃദയത്തിലേക്ക്
അന്ന് നീ കയറിവന്നതെന്ന്
ഞാൻ തെറ്റിദ്ധരിച്ചു ...
പരിഹാസ ചിരിയുമായി ഇന്ന് നീ എന്നെ
വിട്ടുപിരിഞ്ഞപ്പോഴാണ്
എന്റെ യൌവനം ജരാനരകൾ
ബാധിച്ചത് ഞാൻ തിരിച്ചറിഞ്ഞത്....
2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച
മിഴിയുടെ മൂർച്ച കൊണ്ടോ
മൊഴിയുടെ മാധുര്യം കൊണ്ടോ
നിന്നെ എന്നിലേക്ക് അന്ന്
ഏറെ ആകർഷിച്ചത് ????...
ചിരിക്കുന്ന അധരങ്ങളെ.....
കരയുന്ന മിഴികളുടെ കഥനം മറയ്ക്കാൻ
നിങ്ങൾ ഒത്തിരി ബുദ്ധിമുട്ടുന്നുവോ ???