ഒരു ദേശാടന കിളി പോലെ
എന്നിൽ നിന്നും പാറി
അകലുമാ ഓർമകളാം
അപ്പൂപ്പൻ താടികളെ ...
മടിയിലിരുത്തി ഞാനൊന്ന്
ഓമാനിചോട്ടെ നിങ്ങളെ....
മഴ മുകിലിനെ പ്രണയിച്ച
വേഴാംപലിൻ മധുര ഗാനം
കേട്ടുണർന്നോരാ വേനലിൽ
വരണമാല്യമൊരുക്കി
കാത്തോരാ കൈ കഴച്ച നേരവും
സ്നേഹത്തിൻ രണാങ്കണത്തിൽ
പിടഞ്ഞു വീഴുന്ന ഈയാം പാറ്റകളെ
കണ്ടില്ലെന്നു നടിച്ചു ഞാൻ
നീ മഴയായി പെയ്യുമെന്നു കരുതി....
2015, മേയ് 18, തിങ്കളാഴ്‌ച
ഒരു ആയുസ്സിന്റെ സ്വപ്ന സാക്ഷാത്കാരമായി
എന്നും നാം ഒന്നിച്ച് .....
ചുവന്നു തുടുതോരാ മുഖവുമായ്
എൻ ചാരെ വന്ന സന്ധ്യേ...
നിൻ നിറഞ്ഞ മാറത്തെ മായാ
മറുകിലെ മധുരം ഞാൻ
നുണഞൊരാ സുന്ദര
നിമിഷത്തിൻ നിർവൃധിയിൽ
ഞാനോരാ മാസ്മര ലോകത്തിൻ
തേരിലേറി....
2015, മേയ് 13, ബുധനാഴ്‌ച
ഒരു കിളി കൊഞ്ചൽ പോൽ നിൻ സ്വനം
കാതിൽ എന്നും കുളിരേകേണം ...
പറന്നിടല്ലേ എൻ ഹൃദയത്തിൻ
പാതയോരത്ത് നിന്നോരുനാളും ...
തടവറയാം കൂട്ടിലടക്കാതെ നിന്നെ
സ്വതന്ത്റയാക്കി വിട്ടതോ
ഞാൻ ചെയ്ത ഏക തെറ്റ്...
എന്നിൽ നിന്നകലേക്ക്
പറന്നകന്നാലും
നിൻ മിഴി നനഞ്ഞിടാതെ
നീ കാക്കേണം എന്നെന്നും...
2015, മേയ് 11, തിങ്കളാഴ്‌ച
പറയാൻ മറന്ന ഇഷ്ടവും
പറയാതെ അറിയുന്ന ഇഷ്ടവും
പനിനീർ ദളങ്ങളാണ് ...
ഒന്ന് വിരഹതിന്റെതും
മറ്റൊന്ന് ..............
ഒരു റോസാ പൂവിൻ
മുള്ളിനാലാണ് നീ
എന്റെ ഹൃദയത്തിൽ
കുത്തിയതെങ്കിൽ
എനിക്ക് നോവില്ലായിരുന്നു ...
പക്ഷെ ഓര്മകളുടെ
ഈ കൂർത്ത മുള്ളിനാൽ.......
2015, മേയ് 8, വെള്ളിയാഴ്‌ച
തണലായി എന്നും നിലകൊള്ളും
സ്നേഹ ദീപമേ...
നിൻ മുലഞ്ഞെട്ട് ചുരത്തി ഞാൻ
നുണഞൊരാ അമ്റിതിന്റെ
മധുരമെൻ ചുണ്ടിൽ
മായാതെ കാക്കും ഞാനുള്ള
നാൽ വരെ....
ഓർമയിൽ എന്നും നീ തന്ന നിമിഷങ്ങൾ ...
ഓമനിക്കാനെന്നും നീയെന്ന വിസ്മയം....
മനുഷ്യനേ പിരിയാൻ പറ്റൂ
മനസ്സിനു പറ്റില്ലല്ലോ...