2014, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച


ഇനി ഇല്ലൊരു യാത്റയും
നിന്നെ തനിച്ചാക്കി സഖീ...
ഇനി നിൻ മടി തട്ടിൽ
കിടന്നു ഞാൻ മയങ്ങട്ടെ...

വെയിലിൽ തളര്ന്നോരെൻ
ശിരസ്സിൽ നീ തലോടണം ...
ഒരു നേർത്ത സ്വാന്തനമായ്
നിൻ മൊഴി കേൾക്കേണം ...

എന്നുമെൻ സ്വപ്നത്തിൻ
ചിറകിൽ നീയേറെണം ...
മേഘങ്ങൾക്കിടയിൽ തീർക്കേണം
നമുക്കായ് ഒരു മണിയറ....

2014, ഒക്‌ടോബർ 24, വെള്ളിയാഴ്‌ച


വീണ്ടും വിരിയുന്നു ഞാൻ
കാതിരുന്നോരാ പൂ
ഞാനാം ശലഭത്തിനു തേൻ നുകരനായ്...
പുലരിയുടെ കിരണങ്ങളാൽ തിളങ്ങേണം
നിൻ മുഖം ...
ഉച്ച വെയിലിൽ തളരാതെ കാക്കേണം
നിൻ ചിരി..
സന്ധ്യയെ കാത്തു കണ്ണു
കഴച്ചിട്ടും,
രാവിൽ നീ എൻ ചാരേ വരുന്ന
സ്വപ്നം ഞാൻ കണ്ടിരിപ്പൂ...


2014, ഒക്‌ടോബർ 18, ശനിയാഴ്‌ച


ഇനി എൻ ആരാമത്തിൽ വിരിയൂ പുഷ്പമേ...
നിനക്കായ് ഞാൻ തീര്ത്തിടാം ഇവിടൊരു വസന്തം...
അകന്നതില്ലാ ഞാൻ നിന്നില നിന്നും
അകന്നു നീ പോകരുതെന്നൊരു വാക്ക് ബാക്കി.....